ഹോം » പ്രാദേശികം » കാസര്‍കോട് » 

കാട്ടുപന്നികളെ നായാടാന്‍ അനുവദിക്കണം

August 8, 2011

ഉദുമ: വടക്കേമലബാറിലെ അനുഷ്ഠാന ഉത്സവമായ വയനാട്ട്‌ കുലവന്‍ തെയ്യംകെട്ടിണ്റ്റെ പ്രധാന ചടങ്ങായ ബപ്പിടലിന്‌ നാമമാത്രമായ രീതിയില്‍ കാട്ടുപന്നികളെ നായാടുന്നതിന്‌ സര്‍ക്കാര്‍ അനുവാദം നല്‍കണമെന്ന്‌ പാലക്കുന്ന്‌ ഭഗവതി ക്ഷേത്ര പരിധിയിലെ ഉദുമ വള്ളിയോട്‌ തറവാട്‌ വയനാട്ട്‌ കുലവന്‍ മഹോത്സവാഘോഷകമ്മിറ്റി രൂപീകരണ യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. ൨൦൧൨ മാര്‍ച്ച്‌ ൯, ൧൦, ൧൧ തീയ്യതികളില്‍ തെയ്യംകെട്ട്‌ മഹോത്സവം നടത്തുവാന്‍ യോഗം തീരുമാനിച്ചു. പാലക്കുന്ന്‌ ഭഗവതി ക്ഷേത്രഭരണസമിതി പ്രസിഡണ്റ്റ്‌ സി.എച്ച്‌.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍, കുഞ്ഞികേളുനായര്‍ കടവങ്ങാനം, ക്ഷേത്രസ്ഥാനികന്‍ പി.വി.കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ കപ്പണക്കാല്‍, മാലിങ്കന്‍ മുന്നാട്‌, കൊപ്പല്‍ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. ടി.വി.വേണുഗോപാലന്‍ സ്വാഗതവും ഉദയമംഗലം സുകുമാരന്‍ നന്ദിയും പറഞ്ഞു. ചെയര്‍മാനായി ഇ.കുഞ്ഞികേളുനായര്‍ കടവങ്ങാനം, വര്‍ക്കിംഗ്‌ ചെയര്‍മാനായി സി.എച്ച്‌.നാരായണന്‍, ജനറല്‍ കണ്‍വീനറായി ഉദയമംഗലം സുകുമാരന്‍, ട്രഷററായി നാണു പരിയാരം എന്നിവരടക്കം ൧൧൦൧ അംഗ കമ്മിറ്റി രൂപീകരിച്ചു.

Related News from Archive
Editor's Pick