ഹോം » ഭാരതം » 

ആദര്‍ശ് അഴിമതി: ഗുരുതര ചട്ടലംഘനം നടന്നു

August 9, 2011

ന്യൂദല്‍ഹി: ആദര്‍ശ് ഫ്ളാറ്റ് അഴിമതി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് മുന്‍പാകെ വച്ചു. രണ്ടു മുന്‍ മുഖ്യമന്ത്രിമാര്‍ ചട്ടലംഘനം നടത്തിയെന്നു സി.എ.ജി കണ്ടെത്തി. മഹരാഷ്ട്ര സര്‍ക്കാര്‍ ഗുരുതരമായ ചട്ടലംഘനം നടത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മുന്‍ മുഖ്യമന്ത്രിമാരായ വിലാസ് റാവു ദേശ്‌മുഖ്, സുശില്‍ കുമാര്‍ ഷിന്‍ഡെ എന്നിവരെ പേരെടുത്താണ് റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരിക്കുന്നത്. ചട്ടം ലംഘിച്ചാണ് ഇരുവരും ഫ്ളാറ്റ് നിര്‍മാണത്തിന് എല്ലാ അനുമതിയും നല്‍കിയത്. മുന്‍ കരസേന മേധാവി ദീപക് കപൂര്‍ സൊസൈറ്റിക്കു വേണ്ടി ചട്ടലംഘനം നടത്തിയെന്നും കണ്ടെത്തി.

ധനകാര്യ സഹമന്ത്രി എസ്. എസ് പളനി മാണിക്യമാണ് റിപ്പോര്‍ട്ട് ഇരു സഭകളുടെയും മേശപ്പുറത്തു വച്ചത്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick