ഹോം » പ്രാദേശികം » കണ്ണൂര്‍ » 

താലൂക്ക്‌ ആശുപത്രിയില്‍ ഒ. പി ടിക്കറ്റിന്‌ രണ്ട്‌ രൂപ ഈടാക്കും

August 9, 2011

തളിപ്പറമ്പ്‌: സര്‍ക്കാര്‍ താലൂക്ക്‌ ആശുപത്രിയില്‍ വികസന ഫണ്ട്‌ ശേഖരണത്തിണ്റ്റെ ഭാഗമായി ഒ.പി ടിക്കറ്റ്‌ എടുക്കുന്നവരില്‍ നിന്ന്‌ 2 രൂപ ഈടാക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചു. ആശുപത്രി വികസന സമിതി ൨ രൂപ പിരച്ചപ്പോള്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ നിര്‍ത്തിവച്ച പിരിവാണ്‌ തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിച്ചത്‌. താലൂക്ക്‌ ആശുപത്രിയില്‍ ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിന്‌ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ തളിപ്പറമ്പ്‌ നഗരസഭാ ചെയര്‍പേഴ്സണ്‍ റംലപക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ്ങ്‌ കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സി.വനജ പാര്‍ട്ടി പ്രതിനിധികളായ സി.രാഘവന്‍, പി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ (ബി.ജെ.പി), എം.സന്തോഷ്‌ (സി.പി.എം), കല്ലിങ്കീല്‍ പത്മനാഭന്‍, സി.സി.ശ്രീധരന്‍, എം.എന്‍.പൂമംഗലം (കോണ്‍ഗ്രസ്സ്‌) കൊങ്ങായി മുസ്തഫ, എ.അബ്ദുള്ള ഹാജി (മുസ്ളീം ലീഗ്‌), പി.എന്‍.കുഞ്ഞിരാമന്‍ (സോഷ്യലിസ്റ്റ്‌ ജനത), ജോര്‍ജ്ജ്‌ വടകര (കേരള കോണ്‍ഗ്രസ്സ്‌) എന്നിവര്‍ പങ്കെടുത്തു. ആശുപത്രി സൂപ്രണ്ട്‌ ഡോ.എം.പ്രകാശന്‍ സ്വാഗതം പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick