ഹോം » പ്രാദേശികം » കണ്ണൂര്‍ » 

താലൂക്ക്‌ തല ജനസമ്പര്‍ക്ക പരിപാടി നടത്തും

August 9, 2011

കണ്ണൂറ്‍: മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ജില്ലയില്‍ താലൂക്ക്‌ തല ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട്‌ ൧൮, ൧൯ തീയ്യതികളില്‍ കണ്ണൂറ്‍, തലശ്ശേരി, തളിപ്പറമ്പ്‌ താലൂക്കുകളിലാണ്‌ പരിപാടി നടക്കുക. ജില്ലാ കലക്ടര്‍ ആനന്ദ്‌ സിംഗിെന്‍റ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന പ്രത്യേക യോഗം ഇതു സംബന്ധിച്ച കര്‍മ്മ പദ്ധതികള്‍ക്ക്‌ രൂപം നല്‍കി. ൧൮ന്‌ രാവിലെ കണ്ണൂറ്‍ താലൂക്ക്‌ തല ജനസമ്പര്‍ക്ക പരിപാടി കണ്ണൂറ്‍ പോലീസ്‌ ഓഡിറ്റോറിയത്തിലും ഉച്ചക്ക്‌ തളിപ്പറമ്പ്‌ താലൂക്ക്‌ തല പരിപാടി തളിപ്പറമ്പ്‌ താലൂക്ക്‌ കോണ്‍ഫറന്‍സ്‌ ഹാളിലും ൧൯ന്‌ തലശ്ശേരി താലൂക്ക്‌ തല ജനസമ്പര്‍ക്ക പരിപാടി തലശ്ശേരി മുന്‍സിപ്പല്‍ ടൌണ്‍ ഹാളിലുമാണ്‌ നടക്കുക. ഗ്രാമ വികസനം, മോട്ടോര്‍ വാഹന വകുപ്പ്‌, സിവില്‍ സപ്ളൈസ്‌, കൃഷി, ഫിഷറീസ്‌, റവന്യൂ, കെ.എസ്‌.ഇ.ബി, വാട്ടര്‍ അതോറിറ്റി, പട്ടികജാതി/ പട്ടികവര്‍ഗ്ഗം, പഞ്ചായത്ത്‌/ മുന്‍സിപ്പാലിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രത്യേക സെല്ലുകള്‍ ജനസമ്പര്‍ക്ക പരിപാടിയിലുണ്ടാകും. പരാതികള്‍ ഇവിടങ്ങളില്‍ നേരത്തേ സമര്‍പ്പിച്ച്‌ പരിഹാരം തേടാവുന്നതാണ്‌. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം എന്‍.ടി.മാത്യുവും വിവിധ വകുപ്പുമേധാവികളും തഹസില്‍ദാര്‍മാരും പങ്കെടുത്തു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick