ഹോം » പ്രാദേശികം » കണ്ണൂര്‍ » 

അനധികൃത മദ്യോപയോഗം; സംയുക്ത നടപടി ആരംഭിച്ചു

August 9, 2011

കണ്ണൂറ്‍: വിവിധ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ മദ്യാസക്തി നിയന്ത്രിക്കാന്‍ എക്സൈസ്‌- പോലീസ്‌- റവന്യൂതല സംയുക്ത നടപടി ആരംഭിച്ചു. അനധികൃത മദ്യോപയോഗം തടയാനും ഇതു സംബന്ധമായി ലഭിക്കുന്ന പരാതികള്‍ സംബന്ധിച്ച്‌ നടപടിയെടുക്കാനും സംശയാസ്പദമായി തോന്നുന്ന കേന്ദ്രങ്ങളില്‍ റെയിഡ്‌ നടത്താനും ടീമിനെ സജ്ജമാക്കി. കലക്ടറേറ്റില്‍ ചേര്‍ന്ന വ്യാജമദ്യത്തിണ്റ്റെ ഉല്‍പാദനവും വിതരണവും അനധികൃത മദ്യക്കടത്തും തടയുന്നതിനും ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായുളള ജില്ലാതല ജനകീയ കമ്മിറ്റിയോഗം ജൂണ്‍ 14 മുതല്‍ ആഗസ്ത്‌ 5 വരെ എക്സൈസ്‌ വകുപ്പ്‌ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. ഈ കാലയളവില്‍ 78 കേസുകള്‍ എടുത്തതായും 337.720 ലിറ്റര്‍ വിദേശമദ്യവും 22 ലിറ്റര്‍ ചാരായം 83 ലിറ്റര്‍ വാഷ്‌ എന്നിവ പടിച്ചെടുത്തതായും എക്സൈസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.കരുണാകരന്‍ യോഗത്തില്‍ അറിയിച്ചു. വിവിധ കേസുകളിലായി 24 പ്രതികളെ അറസ്റ്റു ചെയ്തു. സംസ്ഥാന സര്‍ക്കാരിണ്റ്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ച്‌ പൊതുജനങ്ങള്‍ക്ക്‌ പരാതിനല്‍കാന്‍ ഹെല്‍പ്പ്‌ ഡസ്ക്‌ അസി. എക്സൈസ്‌ കമ്മീഷണറുടെ ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്‌. ഫോണ്‍ 04972749500. ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും തീരദേശം പട്രോളിംഗ്‌ വിപുലമാക്കാനും യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കലക്ടര്‍ ബി.അബ്ദുള്‍നാസറിണ്റ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി എക്സൈസ്‌ കമ്മീഷണര്‍ കെ. കരുണാകരന്‍, അസിസ്റ്റണ്റ്റ്‌ കമ്മീഷണര്‍ പി. ജയരാജന്‍ ഇരിട്ടി ബ്ളോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഷൈമ കൃഷി വകുപ്പുമന്ത്രിയുടെ പ്രതിനിധി കെ. കുമാരന്‍, മദ്യനിരോധന സമിതി ജില്ലാ ഭാരവാഹിയായ എന്‍.മുകുന്ദന്‍ മാസ്്ടാറ്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ എ.ജനാര്‍ദ്ദനന്‍(കോണ്‍-എസ്‌), പുഴക്കല്‍ വാസുദേവന്‍(എന്‍.സി.പി) കെ. ബാലകൃഷ്ണന്‍(ഐ.എന്‍.ടി.യുസി) പി.വി.രവീന്ദ്രന്‍(സി.ഐ.ടിയു) എന്നിവരും വിവിധ എക്സൈസ്‌ റേഞ്ച്‌ ഓഫീസര്‍മാരും പങ്കെടുത്തു.

Related News from Archive
Editor's Pick