ഹോം » പൊതുവാര്‍ത്ത » 

സൈബര്‍ ആക്രമണം : പിന്നില്‍ ഇന്ത്യയും അമേരിക്കയുമെന്ന് ചൈന

August 10, 2011

ബീജിങ്: സൈബര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇന്ത്യയും അമേരിക്കയുമാണെന്ന് ചൈന ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് സൈബര്‍ ആക്രമണങ്ങളാണ് ചൈനീസ് വൈബ് സൈറ്റുകള്‍ക്കു നേരിടേണ്ടിവന്നത്.

ചൈനീസ് സര്‍ക്കാരിന്റെ വെബ് സൈറ്റുകള്‍ക്കു നേരെയുള്ള പകുതി ആക്രമണങ്ങളും വിദേശത്തു നിന്നാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 493,000 സൈബര്‍ ആക്രമണങ്ങളാണു ചൈനയ്ക്കു നേരിടേണ്ടി വന്നത്. ഇതില്‍ 14.7 ശതമാനം ആക്രമണങ്ങള്‍ അമേരിക്കയില്‍ നിന്നും എട്ട് ശതമാനം ആക്രമണങ്ങള്‍ ഇന്ത്യയില്‍ നിന്നുമാണെന്നും കുറ്റപ്പെടുത്തുന്നു.

എന്നാല്‍ അമേരിക്ക, ഇന്ത്യ, ദക്ഷിണ കൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെയും ആസിയാന്‍, ഐ.ഒ.സി എന്നീ സംഘടനകളുടെയും വെബ് സൈറ്റുകള്‍ ചൈന ഹാക്ക് ചെയ്തെന്ന ആരോപണത്തെക്കുറിച്ചു അധികൃതര്‍ പ്രതികരിച്ചില്ല.

Related News from Archive
Editor's Pick