ഹോം » പൊതുവാര്‍ത്ത » 

പോലീസ് സേനയെ ക്രിമിനല്‍ മുക്തമാക്കണം – ഹൈക്കോടതി

June 21, 2011

കൊച്ചി : ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പോലീസുകാരുടെ പരിശീലനം നിര്‍ത്തിവയ്ക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. പോലീസ് സേനയെ ക്രിമിനല്‍ മുക്തമാക്കണമെന്നും സേനയില്‍ ഉള്ളവരുടെ ക്രിമിനല്‍ കേസുകളെക്കുറിച്ച് ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ശേഖരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ സേനയില്‍ ഉള്‍പ്പെടുന്നതു ഗൗരവത്തോടെയാണു കാണുന്നതെന്നു കോടതി വ്യക്തമാക്കി. പരീശീലനത്തില്‍ പങ്കെടുക്കുന്നുവെങ്കില്‍ ഇത്തരക്കാരെ പുറത്താക്കണം. ഇവര്‍ക്ക് നിയമനം നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പരിശീലനം പൂര്‍ത്തിയാക്കിയിട്ടും ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ സേനയില്‍ പ്രവേശനം നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

Related News from Archive
Editor's Pick