ഹോം » പൊതുവാര്‍ത്ത » 

കള്ളവോട്ട് പരിശോധന ഇന്ന് ; മാധ്യമങ്ങള്‍ തത്‌സമയം സം‌പ്രേഷണം ചെയ്യും

August 10, 2011

തിരുവനന്തപുരം: ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പ് സമയത്തിന്റെ വീഡിയോ ചിത്രങ്ങളുടെ പരിശോധന ഇന്ന് വൈകിട്ട് നാലിന് നടക്കും. പ്രതിപക്ഷം പരിശോധന ബഹിഷ്ക്കരിക്കും. പരിശോധന മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ നടത്തുമെന്ന് സ്പീക്കര്‍ അറിയിച്ചു.

നിയമസഭാ മന്ദിരത്തിന്റെ മെമ്പേഴ്സ് ലോഞ്ചില്‍ വച്ചാണ് ദൃശ്യങ്ങള്‍ പരിശോധിക്കുക. പരിശോധന മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ വച്ച് പരിശോധന നടത്തണമെന്ന് ആ‍വശ്യപ്പെട്ട് മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് അനുവദിച്ച സ്പീക്കര്‍ പരിശോധന തത്സമയം സം‌പ്രേഷണം ചെയ്യാനും അനുവദിച്ചു.

വീഡിയോ ചിത്രങ്ങളുടെ പരിശോധനക്ക് കാലതാമസം ഉണ്ടായതിനാല്‍ ചിത്രങ്ങളില്‍ കൃത്രിമം നടന്നിരിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പരിശോധന ബഹിഷ്ക്കരിക്കുകയാണെന്ന് കാണിച്ച് പ്രതിപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നിലപാടിനോട് പ്രതികരിക്കുന്നില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick