ഹോം » വാര്‍ത്ത » 

ഡ്രോണ്‍ ആക്രമണത്തില്‍ പാക്കിസ്ഥാനില്‍ 20 മരണം

August 10, 2011

പെഷവാര്‍: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം (ഡ്രോണ്‍) നടത്തിയ ആക്രമണത്തില്‍ 20 മുസ്ലിം ഭീകരര്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീരിസ്ഥാന്‌ സമീപമുള്ള ഒരു വീടിന്‌ നേരെയായിരുന്നു ആക്രമണം.

കൊല്ലപ്പെട്ടവരില്‍ 14 പേര്‍ അഫ്‌ഗാനിസ്ഥാന്‍ ഭീകരവാദികളുമായി വളരെ അടുത്ത ബന്ധമുള്ള ഹഖാനി ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവരാണെന്ന്‌ പോലീസ്‌ പറഞ്ഞു. ബാക്കി ആറുപേര്‍ പാക്കിസ്ഥാന്‍ ഭീകരസംഘടനയിലുള്‍പ്പെട്ടവരാണ്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick