ഹോം » ഭാരതം » 

സിപിഐ മാവോയിസ്റ്റുകളുടെ നിരോധനം നീട്ടി

August 10, 2011

ഹൈദരാബാദ്‌: ആന്ധ്ര സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ മാവോയിസ്റ്റിന്‍ ഒരുവര്‍ഷത്തേക്കു കൂടി നിരോധിച്ചു. മാവോയിസ്റ്റുകളുടെ ആറ്‌ പോഷക സംഘടനകള്‍ക്കും നിരോധനം ബാധകമാക്കിയിട്ടുണ്ടെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാന പൊതു സുരക്ഷ നിയമപ്രകാരമാണ്‌ സംഘടനയെ നിരോധിച്ചത്‌. കഴിഞ്ഞവര്‍ഷം ഏര്‍പ്പെടുത്തിയ നിരോധനം ആഗസ്റ്റ്‌ 16 ന്‌ അവസാനിക്കുകയാണ്‌.
റാഡിക്കല്‍ യൂത്ത്‌ ലീഗ്‌ റൈതു കൂലി സംഘം, റാഡിക്കല്‍ സ്റ്റുഡന്റ്സ്‌ യൂണിയന്‍, സിങ്കരേണി കാര്‍മികസമാഖ്യ വിപ്ലവകാര്‍ മികസനമാഖ്യ, അഖിലേന്ത്യ റെവലൂഷനറി സ്റ്റുഡന്റ്സ്‌ യൂണിയന്‍ എന്നിവയാണ്‌ നിരോധനം ഏര്‍പ്പെടുത്തപ്പെട്ട പോഷക സംഘടനകള്‍.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick