ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

നബാര്‍ഡ്‌ മാസ്റ്റര്‍പ്ളാന്‍ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിച്ചു

August 10, 2011

കാസര്‍കോട്‌: കാസര്‍കോട്‌ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയില്‍ ഉള്‍പ്പെട്ട പതിനൊന്ന്‌ പഞ്ചായത്തുകളുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‌ നബാര്‍ഡ്‌ മുഖേന നടപ്പാക്കേണ്ട വിവിധ പദ്ധതികളുടെ മാസ്റ്റര്‍ പ്ളാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ സമര്‍പ്പിച്ചു. തിരുവനന്തപുരത്ത്‌ പി കരുണാകരന്‍ എം പി യുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂറ്‍ എം എല്‍ എ കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അഡ്വ. പി പി ശ്യാമളാദേവി, ജില്ലാ കളക്ടര്‍ കെ എന്‍ സതീഷ്‌, സബ്‌ കളക്ടര്‍ ബാലകിരണ്‍ എന്നിവരാണ്‌ മുഖ്യമന്ത്രിയെ കണ്ടത്‌. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ ആരോഗ്യം, വിദ്യാഭ്യാസം, കുടിവെളളം, സാമൂഹ്യക്ഷേമം, എന്നിവയുടെ സമഗ്ര വികസനത്തിനുളള പദ്ധതിയാണിത്‌. നബാര്‍ഡ്‌ ചെയര്‍മാന്‍ പ്രശാന്ത്‌ ബക്ഷിയുമായി പി കരുണാകരന്‍ എം പി നേരിട്ട്‌ ബന്ധപ്പെട്ട്‌ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ്‌ കര്‍മ്മ പദ്ധതികള്‍ക്ക്‌ രൂപം നല്‍കിയത്‌. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി, കാസര്‍കോട്‌ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക്‌ മെച്ചപ്പെട്ട ചികില്‍സ, ഉപകരണ സൌകര്യങ്ങളോടുകൂടി പ്രത്യേക ബ്ളോക്കുകള്‍, കുടിവെളള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ഗ്രാമീണ കുടിവെളള പദ്ധതി എന്നിവക്കും പദ്ധതിയുണ്ട്‌. ഈ വര്‍ഷം സംസ്ഥാനത്ത്‌ ലഭ്യമാകുന്ന45൦ കോടിയോളം രൂപയുടെ നബാര്‍ഡ്‌ വിഹിതത്തില്‍ നിന്ന്‌ പ്രധാന വിഹിതം ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങള്‍ക്ക്‌ ലഭ്യമാക്കാനുദ്ദേശിച്ചാണ്‌ പദ്ധതി. 79കോടി രൂപയുടെ പദ്ധതിയാണ്‌ സംഘം മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിച്ചത്‌. ഇതില്‍ 15 ശതമാനം സര്‍ക്കാര്‍ വഹിക്കണം. 85 ശതമാനം നബാര്‍ഡ്‌ ഗ്രാണ്റ്റാണ്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick