ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

വികലാംഗ ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും അവാര്‍ഡ്‌

August 10, 2011

കാസര്‍കോട്‌: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുളള കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്തു വരുന്ന അന്ധര്‍, ബധിരര്‍, അസ്ഥി സംബന്ധമായ വൈകല്യമുളളവര്‍, എന്നീ വിഭാഗത്തില്‍പ്പെട്ട വികലാംഗ ജീവനക്കാര്‍ക്ക്‌ അവാര്‍ഡ്‌ നല്‍കുന്നു. ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ വികലാംഗര്‍ക്ക്‌ തൊഴില്‍ നല്‍കിയിട്ടുളള തൊഴില്‍ ദായകര്‍ക്കും വികലാംഗ ക്ഷേമ രംഗത്ത്‌ മികച്ച സേവനം അനുഷ്ഠിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവാര്‍ഡ്‌ നല്‍കുന്നതാണ്‌. സംസ്ഥാനതല അവാര്‍ഡാണ്‌ നല്‍കുക. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ആഗസ്റ്റ്‌ ൩൧നകം ലഭിക്കണം. 2011 മാര്‍ച്ച്‌ 31 വരെ ജോലിയില്‍ ഉണ്ടായിരുന്ന സ്ഥിരം ജീവനക്കാരുടെ അപേക്ഷകളാണ്‌ അവാര്‍ഡിന്‌ പരിഗണിക്കുക. അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യ ക്ഷേമ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്‌. ഫോണ്‍ 04994 255074

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick