ഹോം » പ്രാദേശികം » കാസര്‍കോട് » 

പുതിയ ബസ്സ്റ്റാണ്റ്റ്‌ പരിസരം കൊതുക്‌ വളര്‍ത്തുകേന്ദ്രമായി

August 10, 2011

കാസര്‍കോട്‌: പുതിയ ബസ്സ്റ്റാണ്റ്റ്‌ പരിസരത്തും, മറ്റ്‌ ഭാഗങ്ങളിലും ചെളിവെള്ളം കെട്ടികിടക്കുന്നത്‌ മൂലം കൊതുകു വളര്‍ത്തു കേന്ദ്രമാ യി. ബസ്സ്റ്റാണ്റ്റിന്‌ മുന്‍വശത്ത്‌ ബസ്സുകള്‍ പാര്‍ക്ക്‌ ചെയ്യുന്ന ഭാഗങ്ങളില്‍ കെട്ടികിടക്കുന്ന മലിന ജലം ഒഴുകി പോവാത്ത താണ്‌ കൊതുകു വളരാന്‍ കാരണമാവുന്നത്‌. ടാറിംങ്ങ്‌ ചെയ്യുന്ന സമയത്ത്‌ മുന്‍ഭാഗ ത്ത്‌ നിന്നും മഴവെള്ളം ഒഴുകി പോകുന്ന തരത്തില്‍ ചരിവു കള്‍ പൂര്‍ണ്ണമായും ഉണ്ടാകാത്ത താണ്‌ ഇതിന്‌ കാരണമായത്‌. മലിനജലത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ മൂക്കുപൊത്തി നില്‍ക്കേണ്ട അവസ്ഥയിലാണ്‌. നാട്ടുകാരും ബസ്സ്‌ ജീവനക്കാരും, യാത്ര ക്കാരും, ഷോപ്പിംഗ്‌ കോംപ്ളക്സിനകത്തുള്ള ജീവനക്കാരും. മുന്‍സിപ്പാലിറ്റി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മലിനജലം നീക്കാനോ, കൊ തുകുകളെ നശിപ്പിക്കുവാനോ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്‌. വൈ ദ്യുതി വെളിച്ചം ഇല്ലാതാരി ക്കുമ്പോള്‍ പല യാത്രക്കാരും ഈ ചെളിവെള്ളത്തില്‍ കാല്‍തെറ്റി വീഴുന്നതും പതിവാണ്‌.

Related News from Archive
Editor's Pick