ഹോം » പ്രാദേശികം » കാസര്‍കോട് » 

കമ്മാടം കാവ്‌ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക്‌ കുട്ടികളുടെ കത്ത്‌

August 10, 2011

ഭീമനടി: കാസര്‍കോട്‌ ജില്ലയിലെ വെസ്റ്റ്‌ എളേരി പഞ്ചായത്തിലെ അതിപുരാതനവും ചരിത്രപ്രാധാന്യമുള്ളതും ജൈവ വൈവിധ്യം കൊണ്ടും ജലസമ്പത്തുകൊണ്ടും സമ്പന്നവുമായ കമ്മാടം കാവിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിക്ക്‌ കുട്ടികളുടെ കത്ത്‌. ധാരാളം വന്‍മരങ്ങളും അപൂര്‍വ്വങ്ങളായ ഔഷധസസ്യങ്ങളും വംശ നാശ ഭീഷണി നേരിടുന്ന നിരവധി മൃഗങ്ങളും പക്ഷികളും ഈ കാവിലുണ്ട്‌. അന്താരാഷ്ട്ര വനവര്‍ഷത്തില്‍ കുട്ടികള്‍ക്ക്‌ ജൈവ വൈവിധ്യങ്ങളെ പറ്റി നേരിട്ടറിയാനുള്ള പ്രധാന ഉറവിടവുമാണ്‌ ഇവിടം. കാവില്‍ ഏതാനും സ്വകാര്യ വ്യക്തികളുടെ കയ്യേറ്റവും വിലപിടിപ്പുള്ള മരങ്ങള്‍ വെട്ടിക്കൊണ്ട്‌ പോകാനുള്ള ശ്രമവുമാണ്‌. കാവിണ്റ്റെ സ്ഥലം വേലിക്കെട്ടി സംരക്ഷിക്കണമെന്നാണ്‌ കുന്നുംകൈ എ.യു.പി സ്കൂളിലെ കുട്ടികള്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. ആവശ്യമനുസരിച്ച്‌ വനംവകുപ്പ്‌ മന്ത്രിക്കും കഴിഞ്ഞ ദിവസം കത്തയച്ചിട്ടുണ്ട്‌. ക്ളബംഗങ്ങളായ ആല്‍വിന്‍ റെജി, ആസഫ്‌ ഷാഫി, ഷംസാദ്‌, അനുശ്രീ, കീര്‍ത്തന, പ്രാധാനധ്യാപകന്‍ കെ.ടി.ചെറിയാന്‍, അധ്യാപകരായ സി.എം.വര്‍ഗ്ഗീസ്‌, ലിസമ്മ ജോസഫ്‌, പി.ജെ.തങ്കമ്മ എന്നിവര്‍ നേതൃത്വം നല്‍കി.

Related News from Archive
Editor's Pick