ഹോം » പ്രാദേശികം » കാസര്‍കോട് » 

എന്‍ഡോസള്‍ഫാന്‍; സിപിസിആര്‍ഐ ഉപരോധം മേധാപട്കര്‍ ഉദ്ഘാടനം ചെയ്യും

August 10, 2011

കാസര്‍കോട്‌: ഐസിഎംആറിണ്റ്റെ നിലപാടില്‍ പ്രതിഷേധിച്ച്‌ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി സിപിസിആര്‍ഐ ഉപരോധിക്കും. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ആരംഭിക്കുന്ന ഉപരോധ സമരം പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ ഉദ്ഘാടനം ചെയ്യും. 11 ദിവസം നീണ്ടു നില്‍ക്കുന്ന ഉപരോധ സമരത്തില്‍ ഓരോ പഞ്ചായത്തില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കം. എന്‍ഡോസള്‍ഫാന്‌ അനുകൂലമായി ഐസിഎംആര്‍ എടുത്ത നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ടാണ്‌ സിപിസിആര്‍ഐ ഉപരോധിക്കുന്നത്‌. പത്രസമ്മേളനത്തില്‍ ടി.സി.മാധവപണിക്കര്‍, കെ.ബി.മുഹമ്മദ്‌ കുഞ്ഞി, സുധീര്‍, മുഹമ്മദ്‌, ശ്രീനിവാസന്‍, നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related News from Archive
Editor's Pick