ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

എന്‍ഡോസള്‍ഫാന്‍: പനി മൂര്‍ച്ഛിച്ച്‌ പെണ്‍കുട്ടി ആശുപത്രിയില്‍

August 10, 2011

കാസര്‍കോട്‌: എന്‍ഡോസള്‍ഫാന്‍ രോഗബാധിതയായ വിദ്യാര്‍ത്ഥിനിയെ പനിമൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്‌ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുള്ളേരിയ എയുപിസ്കൂള്‍ ഏഴാം ക്ളാസ്‌ വിദ്യാര്‍ത്ഥിനിയും ആലത്തടുക്കയിലെ നാരായണറൈ-സരോജിനി ദമ്പതികളുടെ മകളുമായ പ്രിയ റൈ (11)യെയാണ്‌ പനി മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. രണ്ടര വയസ്സുള്ളപ്പോഴാണ്‌ കുട്ടിക്ക്‌ പനി ബാധിക്കുകയും തുടര്‍ന്ന്‌ കഴുത്തിന്‌ മുഴ പ്രത്യക്ഷപ്പെടുകയും ചെയ്തത്‌. നിരവധി ആശുപത്രികളില്‍ ചികിത്സക്കുകയും മുഴ നീക്കാന്‍ രണ്ട്‌ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാല്‍ ഇടയ്ക്കിടെയുള്ള അസുഖം കാരണം മകളുടെ പഠനം മുടങ്ങിയിരിക്കുകയാണെന്ന്‌ പിതാവ്‌ നാരായണറൈ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും സര്‍ക്കാരില്‍ നിന്ന്‌ സഹായമൊന്നും ലഭിച്ചിട്ടില്ലെന്നും രക്ഷിതാക്കള്‍ പരാതിപ്പെട്ടു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick