ഹോം » പൊതുവാര്‍ത്ത » 

പെഷവാറില്‍ ബോംബ് സ്ഫോടനം; അഞ്ച് മരണം

August 11, 2011

പെഷവാര്‍: പെഷവാര്‍ നഗരത്തിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. റിമോട്ട്‌ കണ്‍ട്രോള്‍ ഉപയോഗിച്ച്‌ നിയന്ത്രിക്കാവുന്ന ബോംബാണ്‌ പൊട്ടിത്തെറിച്ചതെന്ന്‌ സൂചനയുണ്ട്‌.

പോലീസ്‌ കോണ്‍സ്റ്റബിള്‍മാരുമായി പോകുകയായിരുന്ന ട്രക്കിലായിരുന്നു സ്ഫോടനം നടന്നതെന്ന്‌ പോലീസ്‌ വക്താവ്‌ ഇംത്യാസ്‌ ഖാന്‍ വ്യക്തമാക്കി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

പാകിസ്ഥാനിലെ ഗോത്രവര്‍ഗ മേഖലയായ അപകടസ്ഥലത്ത്‌ താലിബാനും അല്‍ ക്വയ്ദയുമുള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്ക്‌ നല്ല വേരോട്ടമുള്ള സ്ഥലമാണ്‌. പെഷവാര്‍ നഗരം എണ്ണമറ്റ സ്ഫോടനകള്‍ക്കാണ്‌ ഈയടുത്ത്‌ സാക്ഷ്യം വഹിച്ചത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick