ഹോം » കേരളം » 

കൈവെട്ട് കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി

August 11, 2011

കൊച്ചി: മൂവാറ്റുപുഴയില്‍ തൊടുപുഴ ന്യൂമാന്‍ കോളേജ്‌ അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ഒരു പ്രതിയെ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റു ചെയ്‌തു. ഏലൂര്‍ സ്വദേശി അന്‍വര്‍ സാദിഖ്‌ ആണ്‌ അറസ്റ്റിലായത്‌. ഇയാള്‍ കേസില്‍ നാല്‍പ്പത്തി മൂന്നാം പ്രതിയാണ്‌.

ഇന്നു രാവിലെയായിരുന്നു അറസ്റ്റ്‌ നടന്നത്. വൈകിട്ടോടെ എന്‍.ഐ. എയുടെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ സാദിഖിന് നിര്‍ണായക പങ്കുണ്ടെന്നാണ്‌ സൂചന. കേസിലെ മുഖ്യപ്രതികളായ നാസറിനെയും സവാദിനെയും സജലിനെയും അടക്കം 26 പ്രതികളെ ഇനിയും പിടികിട്ടാനുണ്ട്.

വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയെന്ന പേരിലായിരുന്നു തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളവിഭാഗം അധ്യാപകനായ പ്രൊഫ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. വിവാദ ചോദ്യപേപ്പര്‍ തയാറാക്കിയതിന് മാനേജുമെന്റ് ജോസഫിനെ ജോലിയില്‍ നിന്നു പിരിച്ചു വിടുകയും ചെയ്തിരുന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick