ഹോം » വാര്‍ത്ത » 

തരുണ്‍ദാസിന്റെ നിയമനത്തില്‍ അപാകതയില്ല – മുഖ്യമന്ത്രി

August 11, 2011

തിരുവനന്തപുരം: കോണ്‍ഫെഡറേഷന്‍ ഒഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി സെക്രട്ടറി തരുണ്‍ദാസിനെ ആസൂത്രണ ബോര്‍ഡിലെ അനൗദ്യോഗിക അംഗമാക്കി നിയമിച്ചതില്‍ അപാകതയില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിയമനം വിവാദമാക്കാന്‍ ഉദ്ദേശമില്ലെന്നും സംസ്ഥാനത്തിന്‌ പ്രയോജനമുള്ളവരെയാണ്‌ നിയമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ടുജി സ്‌പെക്‌ട്രം ഇടപാടിലെ ഇടനിലക്കാരനാണ്‌ തരുണ്‍ ദാസെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. നീരാ റാഡിയയുടെ ടേപ്പ്‌ സംഭാഷണങ്ങളിലായിരുന്നു തരുണ്‍ദാസ്‌ ഇടനിലക്കാരനായി പ്രത്യക്ഷപ്പെട്ടിരുന്നത്‌.

കമല്‍നാഥിനെ ഉപരിതല ഗതാഗതമന്ത്രിയാക്കിയത്‌ തന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന്‌ നീരാ റാഡിയയോട്‌ തരുണ്‍ദാസ്‌ വെളിപ്പെടുത്തുന്നു. എ.രാജയെ മന്ത്രിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന്‌ തരുണ്‍ദാസ്‌ പറയുന്ന ടേപ്പുകളും പുറത്തുവന്നിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick