ഹോം » ലോകം » 

ലാദനെകുറിച്ചുള്ള സിനിമയ്ക്കെതിരെ യു.എസ് ജനപ്രതിനിധി

August 11, 2011

ന്യൂര്‍യോര്‍ക്ക്‌: അല്‍-ഖ്വയ്‌ദ തലവന്‍ ഒസാമ ബിന്‍ലാദന്റെ മരണത്തെക്കുറിച്ച്‌ ചിത്രീകരിക്കുന്ന സിനിമയില്‍ ഒബാമ ഭരണകൂടം സഹകരിക്കുന്നതിനെതിരെ അമേരിക്കന്‍ ജനപ്രതിനിധി. ഹോംലാന്റ്‌ സെക്രട്ടറി പീറ്റര്‍ കിംഗാണ്‌ എതിര്‍പ്പുമായി രംഗത്തെത്തി.

ലാദനെ എങ്ങനെ വധിച്ചുവെന്നു വിശദീകരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഒസ്കാര്‍ ജേതാവ് കത്യാന്‍ ബിഗെലൊയാണ്. അതീവ രഹസ്യമായ ലാദന്‍ ഓപ്പറേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത്‌ രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‌ കിംഗ്‌ പറയുന്നു. ഇതിനെതിരെ സി.ഐ.എയ്ക്കും പെന്റഗണും കത്തയച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇതിനിടെ സംവിധായകന്‍ ബിഗെലൊയുമായും തിരക്കഥകൃത്ത് മാര്‍ക്ക് ബൊവലുമായും പ്രാഥമിക ചര്‍ച്ച നടത്തിയതായി പെന്റഗണ്‍ സ്ഥിരീകരിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick