ഹോം » ഭാരതം » 

വിലക്കയറ്റം : താനെയില്‍ അറുപതുകാരന്‍ ജീവനൊടുക്കി

August 11, 2011

താനെ: വിലക്കയറ്റത്തെത്തുടര്‍ന്ന് അറുപതുകാരന്‍ ജീവനൊടുക്കി. താനെയിലെ സവര്‍ക്കര്‍ നഗറിലുള്ള ഭീംറാവു ബന്‍സോഡാണു വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മൃതദേഹത്തിനു സമീപത്തു നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു.

വിലക്കയറ്റമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും തന്റെ മരണത്തിന് കേന്ദ്രസര്‍ക്കാരാണ് ഉത്തരവാദിയെന്നും കുറിപ്പില്‍ പറയുന്നു. വോള്‍ട്ടാസ് കമ്പനിയില്‍ നിന്നു വിരമിച്ച ബന്‍സോഡ് മകന്‍ സച്ചിനൊപ്പമാണു കഴിഞ്ഞിരുന്നത്.

വൈകുന്നേരം എട്ടു മണിയോടെ മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്.

Related News from Archive
Editor's Pick