ഹോം » ലോകം » 

അഫ്ഗാനില്‍ ഭീകരാക്രമണം : 5 നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു

August 11, 2011

കാബൂള്‍ : തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ അഞ്ചു നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ബോംബ് സ്ഫോടനത്തില്‍ തകരുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ ഏതു രാജ്യത്തിന്റെ സൈനികരാണെന്ന് പുറത്തുവിട്ടിട്ടില്ല.

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഈ മാസം ഭീകര ആക്രമണങ്ങളില്‍ 51 വിദേശ സൈനികരാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച ഭികരരുടെ ആക്രമണത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു 30 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ഭീകര വിരുദ്ധ പോരാട്ടത്തിനായി 1,40,000 വിദേശ സൈനികരെയാണ് അഫ്ഗാനില്‍ വിന്യസിച്ചിരിക്കുന്നത്. ഇതില്‍ ഒരു ലക്ഷം പേര്‍ യുഎസുകാരാണ്.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick