തൃശൂര്‍: നാടെങ്ങും ചിങ്ങം ഒന്നിന് കര്‍ഷകദിനമായി ആചരിക്കുകയാണ്. നിരവധി കേന്ദ്രങ്ങളില്‍ കര്‍ഷകരെ ആദരിക്കുന്ന ചടങ്ങുകള്‍ നിശ്ചയിച്ചിട്ടുണ്ട്.ഗ്രാമീണ മേഖലയിലെ അന്യം നിന്നുകൊണ്ടിരിക്കുന്ന കര്‍ഷകരെ ആദരിക്കുന്നതിലൂടെ പുതിയ തലമുറക്ക് ഈയൊരു ബന്ധം തുടര്ന്നുവരുവാനുള്ള പ്രേരണയാണ് ഇതിലൂടെ നല്‍കുന്നതെന്ന് സമാദരണസമിതികള് ഉദ്ബോധിപ്പിച്ചു.
അന്തിക്കാട്: അന്തിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ കര്‍ഷകദിനാചരണം ചിങ്ങം ഒന്നിന് രാവിലെ പത്തിന് അന്തിക്കാട് യുഎഇ ഹാളില്‍ ഗീതഗോപി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മണി ശശി അദ്ധ്യക്ഷത വഹിക്കും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഉപന്യാസം ചിത്രരചന, ക്വിസ് എന്നീ മത്സര വിജയികള്‍ക്ക് അവാര്‍ഡുകളും നെല്കര്ഷകന്, കേരകര്ഷകന്, ക്ഷീരകര്ഷകന്, പട്ടികജാതിയില്‍ ഉള്‍പ്പെട്ട കര്ഷകന്, വനിത കര്‍ഷക എന്നീ വിഭാഗങ്ങളിലെ മികച്ചവര്‍ക്ക് അവാര്‍ഡുകള്‍ ഇതോടനുബന്ധിച്ച് വിതരണം ചെയ്യും.
മണലൂര്‍: കൃഷിഭവന്റെ കര്‍ഷകദിനാചരണം കണ്ടശ്ശാംകടവ് ബോട്ട് ജെട്ടിയില്‍ ചേര്‍ന്ന ചടങ്ങില്‍ രാവിലെ 10ന് പി.എ.മാധവന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എന്‍.സുര്‍ജിത്ത് മണലൂര്‍ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഉപന്യാസം ചിത്രരചന, ക്വിസ് മത്സരങ്ങളിലെ വിജയികളേയും കര്‍ഷകരേയും ആദരിക്കും.
കടപ്പുറം: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ചിങ്ങം 1 കര്‍ഷകദിനാഘോഷം ശനിയാഴ്ച രാവിലെ 9ന് കടപ്പുറം അഞ്ചങ്ങാടി സ്കൂള്‍ ഹാളില്‍ നടക്കും. കര്‍ഷകരെ ആദരിക്കല്‍ ചടങ്ങ് കെ.വി.അബ്ദുള്‍ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് റംല അഷറഫ് അദ്ധ്യക്ഷത വഹിക്കും. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി ഷാജി മികച്ച കര്‍ഷകരെ പൊന്നാട ചാര്‍ത്തും. ജില്ലാപഞ്ചായത്ത് മെമ്പര്‍ ഷാഹു ഹാജി ട്രോഫി സമ്മാനിക്കും. പഞ്ചായത്ത് മെമ്പര്‍ ഇക്ബാല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. കൃഷി അസി.ഡയറക്ടര്‍ കെ.ഐ.സബിത പദ്ധതി വിശദീകരണം നടത്തും.
തൃശൂര്‍: നീര ഉള്‍പ്പെടെ നാളികേരത്തില്‍ നിന്നുള്ള വിവിധ മൂല്യവര്‍ധിത ഉത്പന്നങ്ങളെക്കുറിച്ച് കര്‍ഷകരെ ബോധവത്കരിക്കുന്നതിനും കേര കൃഷി വികസനം സംബന്ധിച്ച പ്രചാരണത്തിനു മായി സംസ്ഥാന കൃഷി വകുപ്പിന്റെയും കേര ഫെഡിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നീര -കേര കര്‍ഷക സംഗമവും സെമിനാറും ആഗസ്റ്റ് 19 ന് ഉച്ചക്ക് 1 . 30 ന് കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനന് ഉദ്ഘാടനം ചെയ്യും. തൃപ്രയാര്‍ പ്രിയദര്‍ശിനി ഹാളില്‍ നടക്കു ന്ന ചടങ്ങില്‍ ഗീത ഗോപി അധ്യക്ഷത വഹിക്കും. പി.സി ചാക്കോ എം.പി മുഖ്യാതിഥിയായിരിക്കും. എം.എല്‍.എ മാരായ ടി.എന്‍. പ്രതാപന്, പി.എ. മാധവന്, കെ.വി. അബ്ദുള്‍ ഖാദര്‍, വി.എസ്. സുനില്‍കുമാര്‍ , തൃത്താല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സെമിനാറില്‍ നാളികേര വികസന ബോര്‍ഡിലെ ശാസ്ത്രജ്ഞര്‍ ക്ലാസ്സെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: