ഹോം » വാര്‍ത്ത » ഭാരതം » 

റോസയ്യ തമിഴ്‌നാട്‌ ഗവര്‍ണറായേക്കും

August 11, 2011

ന്യൂദല്‍ഹി: ആന്ധ്രാപ്രദേശ്‌ മുന്‍ മുഖ്യമന്ത്രി കെ.റോസയ്യയെ തമിഴ്‌നാട്‌ ഗവര്‍ണറായി നിയമിക്കാന്‍ സാധ്യത. എസ്‌.എസ്‌.ബര്‍ണാലയുടെ കാലാവധി കഴിയുന്നതുകൊണ്ടാണ്‌ റോസയ്യയെ ഗവര്‍ണര്‍ സ്ഥാനത്തേക്ക്‌ നിയമിക്കുന്നത്‌. ജഗന്‍മോഹന്‍ റെഡ്ഡിയെ രാജ്യസഭയിലേക്ക്‌ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചുവടുമാറ്റമാണ്‌ അദ്ദേഹത്തെ ഗവര്‍ണര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നത്‌. പ്രഭാ റാവുവിന്റെ മരണത്തെത്തുടര്‍ന്ന്‌ രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക്‌ ഉത്തരാഖണ്ഡ്‌ ഗവര്‍ണറായ മാര്‍ഗറ്റ്‌ ആല്‍വയെ നിയമിക്കാന്‍ സാധ്യതയുണ്ടെന്ന്‌ ആഭ്യന്തരമന്ത്രാലയം പറയുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick