ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ക്ഷേത്രമതില്‍ പൊളിച്ചുനീക്കിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു

August 11, 2011

പഴയന്നൂര്‍: സംസ്ഥാനപാത കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ പുരാതനമായ ക്ഷേത്രമതില്‍ പൊളിച്ചുനീക്കിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു. ക്ഷേത്രമതില്‍ പൊളിച്ചുനീക്കുന്നതിന്‌ മുമ്പുള്ള സാമാന്യമര്യാദകളൊന്നും അധികൃതര്‍ പാലിച്ചില്ലെന്ന്‌ ദേവസ്വം ഓഫീസര്‍ നാരായണന്‍ നമ്പൂതിരി അറിയിച്ചു. സംഭവത്തെകുറിച്ച്‌ കൊച്ചിന്‍ ദേവസ്വംബോര്‍ഡ്‌ അധികൃതരേയും മറ്റ്‌ അന്വേഷണ ഉദ്യോഗസ്ഥരേയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്നറിയിപ്പില്ലാതെ മതില്‍ നീക്കംചെയ്തതിനെ കുറിച്ച്‌ ക്ഷേത്രപുനരുദ്ധാരണകമ്മിറ്റി ഭാരവാഹികളേയും വിവരമറിയിച്ചിട്ടുണ്ട്‌. ജെസിബി ഉപയോഗിച്ച്‌ ക്ഷേത്രമതില്‍ പൊളിച്ചത്‌ നിയമപരമായി ചോദ്യംചെയ്യുമെന്ന്‌ ക്ഷേത്രം പുനരുദ്ധാരണകമ്മിറ്റി പ്രസിഡണ്ട്‌ രാമകൃഷ്ണന്‍ മാരിയില്‍, സെക്രട്ടറി വിജയന്‍ കാളത്ത്‌ എന്നിവരറിയിച്ചു.
മതില്‍ പൊളിച്ചുനീക്കുന്നതിനെ ചോദ്യം ചെയ്ത ക്ഷേത്രം ഭാരവാഹികളോട്‌ വില്ലേജ്‌ ഓഫീസില്‍ പോയി അന്വേഷിക്കണമെന്നാണ്‌ പിഡബ്ല്യുഡി എഞ്ചിനീയറും കൂടെയുണ്ടായിരുന്ന മറ്റ്‌ ഉദ്യോഗസ്ഥരും പ്രതികരിച്ചത്‌. റോഡ്‌ വികസനത്തിന്റെ പേരില്‍ ക്ഷേത്രമതില്‍ അനധികൃതമായി പൊളിച്ചുമാറ്റിയതില്‍ ബിജെപി പഴയന്നൂര്‍ പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
യോഗത്തില്‍ ഒ.പി.ഉണ്ണികൃഷ്‌ ണന്‍ അധ്യക്ഷത വഹിച്ചു. ബി ജെപി ചേലക്കര നിയോജകമണ്ഡലം പ്രസിഡണ്ട്‌ പ്രഭാകരന്‍ മഞ്ചാടി, ജനറല്‍ സെക്രട്ടറി എ.എസ്‌.ശശി, കെ.കെ.തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related News from Archive
Editor's Pick