ഹോം » പ്രാദേശികം » എറണാകുളം » 

അന്യസംസ്ഥാനത്തൊഴിലാളികളെക്കുറിച്ച്‌ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച

August 11, 2011

ആലുവ: അന്യസംസ്ഥാനതൊഴിലാളികളെ മറയാക്കി ക്രിമിനലുകള്‍കൂടുതലായെത്തുന്നത്‌ തടയാന്‍ നടപടികള്‍ ഫലപ്രദമാകുന്നില്ല. അന്യസംസ്ഥാനതൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ അതത്‌ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട പോലീസ്‌ സ്റ്റേഷനുകളില്‍ യഥാസമയം നല്‍കണമെന്നതാണ്‌ നിയമം.
എന്നാല്‍ പുതുതായി എത്തുന്നതൊഴിലാളികളെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും നല്‍കുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ എന്തെങ്കിലും ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നവര്‍ക്ക്‌ രക്ഷപ്പെടാന്‍ അവസരം ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ പഴയതുപോലെ സ്ഥിരമായിജോലിക്ക്‌ നില്‍ക്കാന്‍ പഴതൊഴിലാളികളെയും കിട്ടുന്നില്ലെന്നാണ്‌ തൊഴിലുടമകള്‍ ചൂണ്ടിക്കാണിക്കുന്നത്‌. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ പുതിയതൊഴിലാളികളെകണ്ടെത്തേണ്ടതായും വരുന്നുണ്ട്‌. രഹസ്യാന്വേഷണവിഭാഗങ്ങളോട്‌ വിവിധ സ്ഥാപനങ്ങള്‍ കയറിയിറങ്ങി അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കണമെന്ന്‌ നിര്‍ദ്ദേശിക്കാറുണ്ടെങ്കിലും ഈ ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നതായാണ്‌ പൊതുവെയുള്ള ആക്ഷേപം.

Related News from Archive
Editor's Pick