ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം തുടങ്ങി

August 11, 2011

കുമ്പള: കാണാതായ കന്യാപ്പാടിയിലെ ലിങ്കണ്ണ നായക്കിണ്റ്റെ ഭാര്യ പാര്‍വ്വതി (7൦)യുടെ മൃതദേഹം കോയിപ്പാടി കടപ്പുറത്ത്‌ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്‌ പാര്‍വ്വതിയെ കാണാതായത്‌. രാത്രി ഉറങ്ങാന്‍ കിടന്ന പാര്‍വ്വതിയെ പിറ്റേദിവസം രാവിലൈ കാണാതായതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷിച്ചുവരികയായിരുന്നു. പാര്‍വ്വതിയുടെ തിരോധാനം സംബന്ധിച്ച്‌ മകന്‍ രാധാകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. പോലീസ്‌ അന്വേഷണം തുടരുന്നതിനിടെയാണ്‌ കോയിപ്പാടി കടപ്പുറത്ത്‌ കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനെത്തിയവര്‍ പാര്‍വ്വതിയുടെ മൃതദേഹം കണ്ടെത്തിയത്‌. അതേസമയം വീട്ടമ്മയുടെ ദേഹത്ത്‌ മുറിവുകള്‍ കാണപ്പെട്ടത്‌ സംശയത്തിനിടയാക്കിയിട്ടുണ്ട്‌. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട്‌ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. അന്വേഷണത്തിണ്റ്റെ ഭാഗമായി ഏതാനും പേരുടെ മൊഴിയെടുത്തിട്ടുണ്ട്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick