ഹോം » പ്രാദേശികം » കാസര്‍കോട് » 

എണ്റ്റോസള്‍ഫാന്‍: വീട്ടമ്മ മരിച്ചു

August 11, 2011

കാഞ്ഞങ്ങാട്‌: എണ്റ്റോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ പേരുള്ള വീട്ടമ്മ അസുഖം മൂര്‍ച്ഛിച്ച്‌ മരിച്ചു. മാന്യ മുണ്ടോട്ടെ നാരായണ വെളിച്ചപ്പാടിണ്റ്റെ ഭാര്യ മാധവി (58)യാണ്‌ ഇന്നലെ പുലര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യ അശുപത്രിയില്‍ മരിച്ചത്‌. 4 വര്‍ഷമായി രോഗിയായി കഴിയുന്ന മാധവി പരിയാരം മെഡിക്കല്‍ കോളേജ്‌, കാസര്‍കോട്‌ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടിയിരുന്നു. മക്കള്‍: സുകുമാര, കൃഷ്ണ, രാഘഴ, രവീന്ദ്ര, സരോജിനി. മുളിയാര്‍: എണ്റ്റോസള്‍ഫാന്‍ ദുരിതബാധിതനായ ഒരാള്‍ കൂടി കോട്ടൂരില്‍ മരിച്ചു. കോട്ടൂറ്‍, കോട്ടച്ചാല്‍ കശുമാവില്‍ തോട്ടത്തിന്‌ സമീപത്തെ കെ.വി.കോരനാണ്‌ (65) മരിച്ചത്‌. മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂലിത്തൊഴിലാളിയായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: ഉപേന്ദ്രന്‍, മധു രാജ്‌, സുലോചന, സുചിത്ര, സുജിത, സുചിത്ര.

Related News from Archive
Editor's Pick