ഹോം » പൊതുവാര്‍ത്ത » 

കുഞ്ഞാലിക്കുട്ടിയെ പുറത്താക്കണം – സി.കെ ചന്ദ്രപ്പന്‍

August 12, 2011

തിരുവനന്തപുരം: കാസര്‍കോട്ട് കലാപത്തിനു നേതൃത്വം നല്‍കിയ മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന് ആവശ്യപ്പെട്ടു‍.

ലഹളകളും വെടിവയ്പ്പും നടക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും അതിന് നേതൃത്വം നല്‍കുകയായിരുന്നു. ജസ്റ്റിസ് നിസാര്‍ കമ്മിഷന്റെ കാലാവധി ആറു മാസം കൂടി നീട്ടിക്കൊടുത്തത് യു.ഡി.എഫ് സര്‍ക്കാരാണ്. റിപ്പോര്‍ട്ട് തങ്ങള്‍ക്കെതിരേ വരുന്നുവെന്നറിഞ്ഞു കൊണ്ടാണ് കമ്മിഷനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കമ്മിഷനെ പിരിച്ചുവിട്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന പ്രതി തന്നെ വിധി പ്രഖ്യാപിക്കുന്ന തരത്തിലാണ്. കമ്മിഷനെ പിരിച്ചു വിടാന്‍ പാടില്ലെന്നും ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു.

Related News from Archive
Editor's Pick