ഹോം » പൊതുവാര്‍ത്ത » 

വനിതാ ചാവേറുകളെ ഉപയോഗിക്കുന്നത്‌ പുതിയ തന്ത്രം – പാക് താലിബാന്‍

August 12, 2011

പെഷവാര്‍: വനിതാ ചാവേറുകളെ ഉപയോഗിക്കുന്നത്‌ തങ്ങളുടെ പുതിയ തന്ത്രമാണെന്ന്‌ പാക് താലിബാന്‍. പോരാട്ടമുറകള്‍ ഇടയ്ക്കിടെ മാറ്റുന്നതിന്റെ ഭാഗമാണിതെന്നും പാക്‌താലിബാന്‍ നേതാവ്‌ ഒമര്‍ ഖാലിദ്‌ അറിയിച്ചു.

പെഷവാറില്‍ ഇന്നലെ നടന്ന ഇരട്ട ബോംബു സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട്‌ സംസാരിക്കുകയായിരുന്നു ഒമര്‍ ഖാലിദ്. ഇന്നലെ പൊലീസ്‌ ചെക്ക്‌പോസ്റ്റില്‍ വനിതാ ചാവേറുകള്‍ നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. വനിതാ ചാവേറുകളുടെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ നടത്തുന്ന മൂന്നാമത്തെ സ്ഫോടനമായിരുന്നു ഇത്‌.

ഗോത്രമേഖലയില്‍ ഈയിടെ യു.എസ്‌ നേതൃത്വത്തില്‍ ശക്തമാക്കിയ സൈനിക നടപടികളെ തുടര്‍ന്നുള്ള പ്രതികാരമാണിതെന്നും ഖാലിദ്‌ പറഞ്ഞു. 2007 മുതല്‍ പാക്കിസ്ഥാനില്‍ നടന്ന വിവിധ ആക്രമണങ്ങളിലായി 4500 പേര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ടതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Related News from Archive
Editor's Pick