ഹോം » വാര്‍ത്ത » 

അഫ്‌സല്‍ ഗുരുവിനോട്‌ ദയ കാണിക്കണമെന്ന്‌ പി.ഡി.പി

August 12, 2011

ശ്രീനഗര്‍: പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനോട്‌ ദയ കാണിക്കണമെന്ന്‌ ജമ്മു കാശ്‌മീര്‍ പ്രതിപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടി (പി.ഡി.പി) ആവശ്യപ്പെട്ടു.

അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ ദയ കാണിക്കണമെന്ന വിശാലമായ ദേശീയ താത്‌പര്യം ഈ കാര്യത്തില്‍ പരിഗണിക്കണമെന്ന്‌ പാര്‍ട്ടി നേതാവ്‌ മുഫ്‌തി മുഹമ്മദ്‌ സയ്യിദ്‌ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി ഒരിക്കലും ഭീകരതയെ പിന്തുണക്കുന്നില്ലെന്നും സയ്യിദ്‌ വ്യക്തമാക്കി.

അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി കേന്ദ്ര ആഭ്യന്ത്രരമന്ത്രാലയം രാഷ്‌ട്രപതി പ്രതിഭാപട്ടീലിന്‌ പരിഗണിക്കരുതെന്ന ശുപാര്‍ശയോടെ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick