ഹോം » പൊതുവാര്‍ത്ത » 

മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണമില്ല – തിരുവഞ്ചൂര്‍

August 12, 2011

തിരുവനന്തപുരം: മന്ത്രിമാര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചുവെന്ന വാര്‍ത്ത പച്ചക്കള്ളമാണെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാരിനെതിരേ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശ നിക്ഷേപക്കേസില്‍ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരേ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതായി ആരോപണം ഉണ്ടായിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ്‌ സെക്യുലര്‍ നേതാവ്‌ എന്‍.കെ.അബ്ദുല്‍ അസീസ്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം പ്രഖ്യാപിച്ചതെന്ന്‌ നേരത്തെ ടി.വി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കുഞ്ഞാലിക്കുട്ടിക്കൊപ്പം മുസ്ലീം ലീഗ്‌ നേതാക്കളായ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം.പി, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള, കോണ്‍ഗ്രസ്‌ നേതാവും വൈദ്യുതി മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ്‌ എന്നിവര്‍ക്കെതിരേയും അനധികൃത സ്വത്ത്‌ സമ്പാദനം നടത്തിയെന്ന പേരിലും അന്വേഷണം പ്രഖ്യാപിച്ചതായാണ്‌ വാര്‍ത്ത വന്നത്‌.

Related News from Archive
Editor's Pick