ഹോം » വാര്‍ത്ത » ഭാരതം » 

ഗുവാഹത്തി-പുരി എക്‌സ്‌പ്രസില്‍ വന്‍ സ്ഫോടകശേഖരം

August 12, 2011

ഗുവാഹത്തി: ഗുവാഹത്തി-പുരി എക്‌സ്‌പ്രസില്‍ വന്‍ സ്ഫോടകശേഖരം കണ്ടെത്തി. രഹസ്യവിവര പ്രകാരം ഗോല്‍പര ജില്ലയിലെ പഞ്ചരത്‌ന സ്റ്റേഷന്‌ സമീപം വച്ച്‌ ട്രെയിന്റെ കോച്ചുകളില്‍ നടത്തിയ തെരച്ചിലിലാണ്‌ ബോംബുകള്‍ കണ്ടെടുത്തതെന്ന്‌ പോലീസ്‌ പറഞ്ഞു.

അഞ്ചു കിലോഗ്രാം വരുന്ന ഉഗ്രസ്ഫോടക ശേഷിയുണ്ടായിരുന്ന സ്ഫോടകവസ്‌തു ബോംബ്‌ സ്ക്വാഡ്‌ നിര്‍വീര്യമാക്കി. സംഭവത്തില്‍ പങ്കുണ്ടെന്ന്‌ സംശയിക്കപ്പെടുന്ന ഒരാളെ പോലീസ്‌ പിടികൂടിയിട്ടുണ്ട്‌. . സ്ഫോടക വസ്തു കണ്ടെത്തിയ ഉടന്‍ ട്രെയ്നുകളില്‍ സുരക്ഷ കര്‍ശനമാക്കി. മേഖലയിലെ പ്രധാന റെയ്ല്‍വേ സ്റ്റേഷനുകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശത്ത്‌ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന്‌ വിവരം കിട്ടിയിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.12 ഓളം വിമതഗ്രൂപ്പുകള്‍ സ്വാതന്ത്ര്യദിനത്തില്‍ ബന്ദ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ആസാമിലേക്കുള്ള ട്രെയിനുകള്‍ക്ക്‌ സ്വാതന്ത്ര്യ ദിനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്‌ സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick