ഹോം » വാര്‍ത്ത » 

ലോട്ടറി : 16 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

August 12, 2011

കൊച്ചി : ലോട്ടറി ഇടപാടുമായി ബന്ധപ്പെട്ടു 16 കേസുകള്‍ കൂടി സി.ബി.ഐ രജിസ്റ്റര്‍ ചെയ്തു. സാന്റിയാഗോ മാര്‍ട്ടിനും ദക്ഷിണേന്ത്യയിലെ പ്രമുഖ വിതരണക്കാരനുമായ ജയമുരുകനും അടക്കം നാല്‍പ്പതോളം പേരെ പ്രതികളാക്കിയാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സി.ബി.ഐ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

മറ്റ് പ്രതികളെല്ലാം സംസ്ഥാനത്തെ അന്യ സംസ്ഥാന ലോട്ടറി ഏജന്റുമാരാണ്. നേരത്തേ 16 കേസുകള്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെ സര്‍ക്കാര്‍ കൈമാറിയ 32 കേസുകളിലും സി.ബി.ഐ പ്രഥമ വിവര റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിക്കഴിഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick