മംഗലാപുരം ദുരന്തം: എയര്‍ ഇന്ത്യ അപ്പീല്‍ നല്‍കി

Friday 12 August 2011 6:38 pm IST

കൊച്ചി : മംഗലാപുരം വിമാനദുരന്തത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരേ എയര്‍ ഇന്ത്യ അപ്പീല്‍ നല്‍കി. ഹൈക്കോടതി വിധി നിയമാനുസൃതമല്ലെന്ന് അപ്പീലില്‍ പറയുന്നു. 75 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് നിലനില്‍ക്കില്ലെന്നും മരിച്ചവര്‍ ഇത്രയും തുകയ്ക്ക് അര്‍ഹരാണോ എന്നു പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേന്ദ്രസര്‍ക്കാരിനെ കേസില്‍ എതിര്‍കക്ഷിയാക്കി. കഴിഞ്ഞ മാസം 21 നാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അടിയന്തരമായി ഒരു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധി. ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത കേന്ദ്രസര്‍ക്കാര്‍, വിധിക്കെതിരേ അപ്പീല്‍ നല്‍കില്ലെന്ന് അറിയിക്കുകയും ചെയ്തു.