ഹോം » വാര്‍ത്ത » പ്രാദേശികം » കണ്ണൂര്‍ » 

റോഡിണ്റ്റെ ശോചനീയാവസ്ഥക്കെതിരെ സംഘടന രൂപീകരിക്കുന്നു

August 12, 2011

കണ്ണൂറ്‍: കാലാകാലങ്ങളായുള്ള കേരളത്തിലെ ദുരിതപൂര്‍ണ്ണമായ റോഡിണ്റ്റെ ശോച്യാവസ്ഥക്കെതിരെ വ്യക്തികളെയും സംഘടനകളെയും മറ്റ്‌ വിദഗ്ധരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട്‌ റോഡ്‌ യൂസേഴ്സ്‌ ഫോറം എന്ന സംഘടനക്ക്‌ രൂപം നല്‍കുന്നു. ഹര്‍ത്താലിനെതിരെ രൂപം കൊണ്ട ഹര്‍ത്താല്‍ വിരുദ്ധ മുന്നണിയുടെ മാതൃസംഘടനയായ ഹ്യൂമനിസ്റ്റ്‌ മൂവ്മെണ്റ്റാണ്‌ റോഡ്‌ യൂസേഴ്സ്‌ ഫോറത്തിന്‌ രൂപം നല്‍കുന്നത്‌. ആദ്യഘട്ടം എന്ന നിലയില്‍ റോഡുകളുടെ ഇന്നത്തെ അവസ്ഥക്കുള്ള കാരണങ്ങള്‍ കണ്ടെത്തി അതിനുള്ള പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ കഴിവുള്ള വിഗദ്ധ സമിതിക്ക്‌ രൂപം നല്‍കും. റോഡ്‌ പണിയില്‍ നടക്കുന്ന അഴിമതികള്‍, പണിയിലെ അശാസ്ത്രീയതകള്‍ എന്നിവ കണ്ടെത്തി ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെയു കരാറുകാരെയും നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരിക, ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക, റോഡ്‌ സുരക്ഷാ ബോധവത്കരണം സംഘടിപ്പിക്കുക എന്നിവക്കാണ്‌ ഫോറം മുന്‍കയ്യെടുക്കുക. റോഡിണ്റ്റെ ദുരിതം പേറുന്ന ഇരുചക്ര വാഹനങ്ങള്‍, കാറ്‌, ഓട്ടോറിക്ഷാ, ലോറി, ബസ്സ്‌ തൊഴിലാളികള്‍, ഉടമകള്‍, യാത്രക്കാര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച്‌ ഒരു യോഗം കണ്ണൂരില്‍ ചേരാനും തീരുമാനിച്ചിട്ടുണ്ട്‌. താത്പര്യമുളളവര്‍ ൯൪൪൭൪൮൮൭൦൪, ൯൮൯൫൪൨൪൩൦൪ എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick