ഹോം » പ്രാദേശികം » കണ്ണൂര്‍ » 

സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ്‌ വിതരണം കണ്ണൂരില്

August 12, 2011

‍കണ്ണൂറ്‍: സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ്‌ വിതരണം ൧൯ന്‌ കണ്ണൂരില്‍ മന്ത്രി കെ.സി. ജോസഫ്‌ നിര്‍വഹിക്കും. ഇതിണ്റ്റെ ഭാഗമായി ൧൮, ൧൯, ൨൦ തീയതികളില്‍ ഫോട്ടോപ്രദര്‍ശനവും സംഘടിപ്പിക്കും. ൧൮ന്‌ സെമിനാറും നടക്കും. കണ്ണൂറ്‍ ടൌണ്‍ സ്ക്വയറിലാണ്‌ പരിപാടി. ൧൮ന്‌ ഫോട്ടോ പ്രദര്‍ശനവും സെമിനാറും വൈകിട്ട്‌ നാല്‌ മണിക്ക്‌ മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പ്രൊഫ.കെ.എ.സരള അദ്ധ്യക്ഷത വഹിക്കും. ൧൯ന്‌ ഉച്ചക്ക്‌ ൩-൩൦ന്‌ നടത്തുന്ന സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ്‌ വിതരണ ചടങ്ങില്‍ എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ കെ.കെ. നാരായണന്‍, സണ്ണിജോസഫ്‌, ജെയിംസ്മാത്യു, കെ.എം.ഷാജി, ടി.വി.രാജേഷ്‌, ജില്ലാ കലക്ടര്‍ ആനന്ദ്സിംഗ്‌, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ എം.സി.ശ്രീജ, പിആര്‍ഡി ഡയറക്ടര്‍ എം.നന്ദകുമാര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി മനോഹരന്‍ മോറായി, പി.വി.ബാലന്‍, ടിജെ വര്‍ഗ്ഗീസ്‌, പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ എ.ഫിറോസ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. ഫോട്ടോഗ്രാഫി ദിനം കൂടിയായ ൧൯ന്‌ ഉച്ചക്ക്‌ ൨-൩൦ന്‌ ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറയേന്തിയ ഘോഷയാത്രയും നടക്കും.

Related News from Archive
Editor's Pick