ഹോം » പ്രാദേശികം » കണ്ണൂര്‍ » 

എബിവിപി സംഘടിപ്പിച്ച രക്ഷാബന്ധന മഹോത്സവം സിപിഎമ്മുകാര്‍ അലങ്കോലപ്പെടുത്തി

August 12, 2011

അഴീക്കോട്‌: എബിവിപി അഴീക്കോട്‌ ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ യൂണിറ്റ്‌ സംഘടിപ്പിച്ച രക്ഷാബന്ധന്‍ മഹോത്സവം ഒരു സംഘം സിപിഎമ്മുകാരുടെ നേതൃത്വത്തില്‍ കയ്യേറി അലങ്കോലപ്പെടുത്തി. അക്രമത്തില്‍ എബിവിപി യൂണിറ്റ്‌ പ്രസിഡണ്ട്‌ വൈശാഖ്‌, സെക്രട്ടറി സുധീഷ്‌ എന്നിവര്‍ക്ക്‌ സാരമായി പരിക്കേറ്റു. ഇരുവരെയും ജില്ലാ ആശുപത്രിയില്‍ ചികിത്സക്ക്‌ വിധേയരാക്കി, ഇന്നലെ വൈകുന്നേരം വാര്‍ഡ്‌ മെമ്പര്‍ സുധാകരണ്റ്റെ നേതൃത്വത്തിലുള്ള ൧൫ അംഗ സംഘമാണ്‌ ആസൂത്രിതമായി രക്ഷാബന്ധന്‍ ചടങ്ങ്‌ കയ്യേറി അതിക്രമം നടത്തിയത്‌. സംഭവത്തില്‍ വളപട്ടണം പോലീസില്‍ പരാതി നല്‍കി. രക്ഷാബന്ധന്‍ മഹോത്സവം കയ്യേറി അലങ്കോലപ്പെടുത്തുകയും എബിവിപി പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്ത സിപിഎം നടപടിയില്‍ എബിവിപി ജില്ലാ സംഘാടക സമിതിയും ആര്‍എസ്‌എസ്‌ അഴിക്കോട്‌ മണ്ഡല്‍ കാര്യകാരിയും ശക്തിയായി പ്രതിഷേധിച്ചു. ദേശവ്യാകമായി കക്ഷിരാഷ്ട്രീയ ഭേദമെന്യേ ആഘോഷിച്ചുവരുന്ന രക്ഷാബന്ധന്‍ ചടങ്ങ്‌ അലങ്കോലപ്പെടുത്തിയ സിപിഎം നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick