ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ക്ഷേത്ര സംരക്ഷണസമിതി ഉപവാസം ൧൬ന്‌

August 12, 2011

കണ്ണൂറ്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരളാക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന ഉപവാസസമരത്തിണ്റ്റെ ഭാഗമായി ൧൬ന്‌ കണ്ണൂരില്‍ ഹെഡ്പോസ്റ്റോഫീസിനുമുന്നില്‍ ഉപവാസ സമരം നടത്തും. കേന്ദ്ര-സംസ്ഥാന ഭരണതലത്തില്‍ നടക്കുന്ന അഴിമതികള്‍ക്കെതിരെ നടപടി സ്വീകരിക്കുക, കള്ളപ്പണ്ണം പുറത്തുകൊണ്ടുവരിക അഴിമതിക്കാരെയും കള്ളപ്പണക്കാരെയും തുറങ്കിലടയ്ക്കുക, ക്ഷേത്രധ്വംസനങ്ങള്‍ തടയുക, ക്ഷേത്രകവര്‍ച്ചകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുക, അന്യാധീനപ്പെട്ട ക്ഷേത്രഭൂമികള്‍ തിരിച്ചുപിടിക്കുക, ക്ഷേത്രഭൂമി കയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ ഉപവാസം. കണ്ണൂറ്‍ ഹെഡ്പോസ്റ്റോഫിസിനുമുന്നില്‍ ൧൬ന്‌ രാവിലെ ൯ മുതല്‍ വൈകുന്നേരം ൪ വരെ നടത്തുന്ന ഉപവാസസമരം വിജയിപ്പിക്കുവാന്‍ ക്ഷേത്രസംരക്ഷണസമിതി കണ്ണൂറ്‍ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട്‌ എല്‍.പി.നമ്പൂതിരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പുരുഷോത്തമന്‍, മേഖലാസെക്രട്ടറി എം.ജി.രാമകൃഷ്ണന്‍, ദേവസ്വം സെക്രട്ടറി എന്‍.ഭാസ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick