ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

നേന്ത്രവാഴകള്‍ നശിപ്പിക്കുന്നത്‌ പതിവാകുന്നു; കര്‍ഷകര്‍ ആശങ്കയില്‍

August 12, 2011

ചാലക്കുടി : വെള്ളാംഞ്ചിറ പൊരുന്നകുന്നില്‍ നേന്ത്രവാഴ കൃഷി നശിപ്പിക്കുന്നത്‌ പതിവായി. കര്‍ഷകര്‍ ആശങ്കയില്‍. കഴിഞ്ഞ ദിവസം തോട്ടിയാന്‍ തോമസ്‌ പാട്ടത്തിനു കൃഷി ചെയ്യുന്ന 150ലധികം നേന്ത്രവാഴ വെട്ടിനശിപ്പിച്ചു. ഒരാഴ്ച മുമ്പ്‌ കരുണ പുരുഷഗണത്തിന്റെ നൂറോളം വാഴകളും വെട്ടിനശിപ്പിച്ചിരുന്നു. തുടര്‍ച്ചയായി നേന്ത്രവാഴകള്‍ നശിപ്പിക്കുന്ന സാമൂഹ്യദ്രോഹികളെ പിടികൂടാന്‍ പോലീസിന്റെ ഭാഗത്ത്‌ നിന്ന്‌ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ്‌ കര്‍ഷകരുടെ ആവശ്യം. ഓണത്തിന്‌ വിളവെടുക്കാന്‍ കൃഷിയിറക്കിയ വാഴകള്‍ നശിപ്പിച്ചത്‌ ഇത്‌ മൂലം ആയിരക്കണക്കിന്‌ രൂപയുടെ നഷ്ടമാണ്‌ കര്‍ഷകര്‍ക്ക്‌ വന്നിട്ടുള്ളത്‌. വാഴകൃഷി നശിപ്പിക്കുന്ന സാമൂഹ്യദ്രോഹികളെ പിടികൂടണമെന്നാവശ്യപ്പെട്ട്‌ കളക്ടര്‍ക്കും, പോലീസ്‌ അധികാരികള്‍ക്കും പരാതി നല്‍കുവാന്‍ സര്‍വ്വകക്ഷിയോഗം തീരുമാനിച്ചു. ജില്ലാപഞ്ചായത്ത്‌ മെമ്പര്‍ ഡേവീസ്‌ മാസ്റ്റര്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡണ്ട്‌ കാതറിന്‍ പോള്‍, വാര്‍ഡ്‌ മെമ്പര്‍മാരായ രതി സുരേഷ്‌, സി.ഒ.ജിന്‍സന്‍, യു.കെ.പ്രഭാകരന്‍, താഴേക്കാട്‌ സൊസൈറ്റി പ്രസിഡണ്ട്‌ ചന്ദ്രബോസ്‌, സുരേഷ്‌ പാട്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick