ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

വ്യാജസര്‍ട്ടിഫിക്കറ്റ്‌ നിര്‍മ്മാണം: രണ്ട്‌ സ്ത്രീകള്‍ അറസ്റ്റില്‍

August 12, 2011

തൃശൂര്‍ : വ്യാജസര്‍ട്ടിഫിക്കറ്റ്‌ നിര്‍മാണം രണ്ട്‌ സ്ത്രീകള്‍ അറസ്റ്റില്‍. ചിയ്യാരം ആയുര്‍ സ്റ്റാര്‍ ഹെല്‍ത്ത്‌ സെന്റര്‍ പ്രസിഡണ്ട്‌ ചിയ്യാരം ഗീതാഞ്ജലിയില്‍ സുധാമണി (54), സെക്രട്ടറി വരാക്കര കാളക്കടവ്‌ ചുക്കിരി ബേബി (48) എന്നിവരെയാണ്‌ നെടുപുഴ എസ്‌ഐ സുനില്‍കുമാറും സംഘവും പിടികൂടിയത്‌. വ്യാജസര്‍ട്ടിഫിക്കറ്റ്‌ നിര്‍മ്മിച്ച്‌ നല്‍കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന്‌ ഇന്നലെ നടത്തിയ റെയ്ഡിലാണ്‌ ഇവരെ പിടികൂടിയത്‌. ഇവിടെ നിന്നും നിരവധി സര്‍ട്ടിഫിക്കറ്റുകളും ഇതിനുവേണ്ട ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്‌. ഭാരതീയ വിദ്യാപീഠം ബിടെക്‌, എം.ടെക്‌, ബിഎസ്സി സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ നടത്തുന്ന പഞ്ചകര്‍മ്മ തെറാപ്പി എന്ന സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റുകളും ഇവിടെ നിന്ന്‌ പിടിച്ചെടുത്തിട്ടുണ്ട്‌. പാസ്‌ പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും വിവരങ്ങളും നല്‍കിയാല്‍ രണ്ട്‌ ദിവസത്തിനുള്ളില്‍ ഇവര്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കി നല്‍കിയിരുന്നതായി പോലീസ്‌ പറഞ്ഞു. നൂറുകണക്കിന്‌ പേര്‍ ഇവരില്‍ നിന്നും ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമ്പാദിച്ചിട്ടുള്ളതായി സൂചനയുണ്ട്‌. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കുമെന്നും പറയുന്നു.

Related News from Archive
Editor's Pick