ഹോം » പ്രാദേശികം » എറണാകുളം » 

കേരള ഭരണം നിയന്ത്രിക്കുന്നത്‌ ലീഗ്‌ : എ.എന്‍.രാധാകൃഷ്ണന്‍

August 12, 2011

കോതമംഗലം: കേരളത്തിന്റെ ഭരണം നിയന്ത്രിക്കുന്നത്‌ മുസ്ലീംലീഗാണെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ്‌ സര്‍വകലാശാല വിസി നിയമനം ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
മുസ്ലീംലീഗ്‌ ആവശ്യപ്പെട്ട അഞ്ചാം മന്ത്രിസ്ഥാനംകൂടി നല്‍കിയാല്‍ ലീഗിന്റെ ആസ്ഥാനം തിരുവനന്തപുരത്തേക്ക്‌ മാറ്റുന്നതാണ്‌ ഉചിതം. ഇപ്പോള്‍ത്തന്നെ കുഞ്ഞാലിക്കുട്ടി സൂപ്പര്‍ മുഖ്യമന്ത്രിയാകുകയാണ്‌. ഭരണകക്ഷിയിലെ ഒന്നാം കക്ഷിയായ കോണ്‍ഗ്രസ്‌ ലീഗിന്റെ സമ്മര്‍ദങ്ങള്‍ക്ക്‌ മുന്നില്‍ മുട്ടുമടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കോതമംഗലം നിയോജകമണ്ഡലം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.ആര്‍.രഞ്ജിത്‌ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌, ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു, മറ്റ്‌ നേതാക്കളായ എം.എന്‍.ഗംഗാധരന്‍, പി.പി.സജീവ്‌, പി.കെ.ബാബു, സന്തോഷ്‌, പത്മനാഭന്‍, ടി.എസ്‌.സുനീഷ്‌, അനില്‍ ആനന്ദ്‌, എന്‍.എന്‍.ഇളയത്‌ എന്നിവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick