ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

പടന്നയില്‍ ഓട്ടോറിക്ഷ കത്തിച്ചു

August 12, 2011

തൃക്കരിപ്പൂറ്‍: ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകണ്റ്റെ ഓട്ടോറിക്ഷ കത്തിച്ചു. ഇന്നലെ പുലര്‍ച്ചെ പടന്നയില്‍ വെച്ചായിരുന്നു സംഭവം. പടന്ന പ്രൈമറി ഹെല്‍ത്ത്‌ സെണ്റ്ററിന്‌ സമീപം കൈപ്പാട്ട്‌ റോഡിലെ എ.റസാഖിണ്റ്റെ കെ.എല്‍.6൦ ബി 805 നമ്പര്‍ ഡീസല്‍ ഓട്ടോറിക്ഷയാണ്‌ തീവെച്ച്‌ നശിപ്പിച്ചത്‌. റിക്ഷ വീട്ടുമുറ്റത്ത്‌ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടരക്ക്‌ ശബ്ദം കേട്ട്‌ ഉണര്‍ന്ന വീട്ടുകാര്‍ മുറ്റത്തേക്ക്‌ നോക്കുമ്പോള്‍ റിക്ഷ കത്തിയമരുന്നതാണ്‌ കണ്ടത്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി പ്രകടനം നടത്തി. ചന്തേര എസ്‌ഐയും നീലേശ്വരം സിഐയും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick