ഹോം » പ്രാദേശികം » കാസര്‍കോട് » 

അഫ്സലിണ്റ്റെ മരണം: ഡ്രൈവര്‍ക്കെതിരെ കേസ്‌

August 12, 2011

കാഞ്ഞങ്ങാട്‌: ഓട്ടോറിക്ഷ മറിഞ്ഞ്‌ യുവാവ്‌ മരണപ്പെട്ട സംഭവത്തില്‍ ഓട്ടോ ഡ്രൈവറുടെ പേരില്‍ പോലീസ്‌ കേസെടുത്തു. മാണിക്കോത്ത്‌ മഡിയനിലെ പരേതനായ ഫ്രൂട്ട്സ്‌ കച്ചവടം നടത്തുന്ന അബ്ദുള്‍ റഹിമാന്‍ ഹാജിയുടെ മകന്‍എം.കെ.അഫ്സല്‍ മരണപ്പെട്ട സംഭവത്തിലാണ്‌ ഓട്ടോ ഡ്രൈവര്‍ ഫൈസലിണ്റ്റെ പേരില്‍ പോലീസ്‌ കേസെടുത്തത്‌. കഴിഞ്ഞ ദിവസം ചിത്താരി ഫൈസല്‍ ഓടിച്ചിരുന്ന ഓട്ടോ റോഡിലുള്ള കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിക്കുമ്പോള്‍ നിയന്ത്രണം വിട്ട്‌ മറിഞ്ഞിരുന്നു. അപകടത്തില്‍ ഓട്ടോയിലുണ്ടായിരുന്ന അഫ്സല്‍ മരിക്കുകയായിരുന്നു. ഫൈസലിനും സുഹൃത്ത്‌ ഷംസീറിനും പരിക്കേള്‍ക്കുകയും ചെയ്തിരുന്നു.

Related News from Archive
Editor's Pick