ഹോം » പൊതുവാര്‍ത്ത » 

നീലേശ്വരത്ത് വീണ്ടും വി.എസ് അനുകൂല ഫ്ലക്സുകള്‍

August 13, 2011

കാസര്‍കോട്‌: നീലേശ്വരത്ത് വീണ്ടും വി.എസ്‌ അനുകൂല ഫ്ലക്സ്‌ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. വി.എസ് സി.പി.എമ്മിന്റെ അനിഷേധ്യ നേതാവാണെന്നും കേരളത്തില്‍ സി.പി.എമ്മിന്റെ രക്ഷകന്‍ വി.എസാണെന്നും വിശേഷിപ്പിക്കുന്ന ഫ്ലക്സുകളാണ് നീലേശ്വരത്തേത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നു കാസര്‍കോട്‌ സന്ദര്‍ശിക്കാനിരിക്കേയാണ് വീണ്ടും വി.എസ്‌ അനുകൂല ഫ്ലക്സ്‌ ബോര്‍ഡ്‌ പ്രത്യക്ഷപ്പെട്ടത്‌. സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള ബോര്‍ഡ്‌ നീലേശ്വരം ഓട്ടോ സ്റ്റാന്‍ഡിനു സമീപത്താണു സ്ഥാപിച്ചത്‌.

വി.എസിന്റെ തലവച്ചു വോട്ടു പിടിച്ചപ്പോള്‍ ജില്ലാ കമ്മിറ്റി ഉറക്കമായിരുന്നോ, വീരനായകനോട്‌ അനീതി കാണിച്ച പാര്‍ട്ടി നേതൃത്വത്തിനു മാപ്പില്ല എന്നിങ്ങനെയാണ്‌ ബോര്‍ഡിലെ മറ്റ് പരാമര്‍ശങ്ങള്‍.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick