ഹോം » പൊതുവാര്‍ത്ത » 

ദല്‍ഹി പോലീസിന്റെ നിയന്ത്രണങ്ങള്‍ അണ്ണാ ഹസാരെ തള്ളി

August 13, 2011

ന്യൂദല്‍ഹി: ലോക്‌പാല്‍ ബില്‍ രൂപീകരിക്കുകയെന്ന ആവശ്യവുമായി പുനരാരംഭിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ ദല്‍ഹി പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തള്ളിക്കൊണ്ട് അണ്ണാ ഹസാരെ പ്രധാനമന്ത്രിക്ക് കത്തയച്ചു

പോലീസിന്റെ നിര്‍ദ്ദേശത്തെ ഭരണഘടനാവിരുദ്ധമെന്ന്‌ വിശേഷിപ്പിച്ച അന്നാ ഹസാരെയുടെ നേതൃത്വത്തിലുളള പൊതുസമൂഹ അക്കാര്യം അസ്വീകാര്യമാണെന്നും വ്യക്തമാക്കി. ജയപ്രകാശ്‌ നരേയ്ന്‍ പാര്‍ക്കില്‍ രണ്ടര ദിവസത്തെ സമരത്തിനാണ്‌ പോലീസ്‌ അന്നാ ഹസാരെയ്ക്ക്‌ അനുമതി നല്‍കിയിരുന്നത്‌.

പോലീസിന്റെ നിര്‍ദ്ദേശം സ്വീകാര്യമല്ലാത്തതിനാല്‍ സമരം ജന്തര്‍മന്ദിറില്‍ തന്നെ നടത്താനാണ്‌ ആലോചിക്കുന്നതെന്ന്‌ സമരസമിതി അംഗം മനീഷ്‌ ശിശോദിയ അറിയിച്ചു. ഓഗസ്റ്റ് 16 മുതലാണ് നിരാഹാര സമരം.

6ന് ആരംഭിക്കുന്ന സമരം 18നു വൈകിട്ടോടെ അവസാനിപ്പിക്കണം, പ്രതിദിനം 5,000ത്തിലധികം പേര്‍ സമരവേദിയില്‍ തടിച്ചു കൂടരുത് തുടങ്ങിയ നിബന്ധനകളും ദല്‍ഹി പോലീസ് മുന്നോട്ടുവച്ചിരുന്നു. ഇത് അംഗീകരിച്ചതായി എഴുതി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick