ഹോം » ലോകം » 

മ്യാന്മാര്‍ സര്‍ക്കാര്‍ സൂകിയുമായി സഹകരിക്കും

August 13, 2011

യാങ്കൂണ്‍: വിമോചന നായികയും നൊബേല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂകിയുമായി വിവിധ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ ധാരണയിലെത്തി. യാങ്കണില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷമാണ് പുതിയ ധാരണ.

രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക പുരോഗതിയും കൈവരിക്കാന്‍ സൂകിയുടെ നേതൃത്വത്തിലുളള പ്രതിപക്ഷവുമായി യോജിച്ചു പ്രവര്‍ത്തിക്കാനാണ് തീരുമാനം. സൂകിയുടെ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫൊര്‍ ഡെമൊക്രസിയുമായി രണ്ടാഴ്ചയ്ക്കിടെ സര്‍ക്കാര്‍ നടത്തിയ രണ്ടാമത്തെ ചര്‍ച്ചച്ചയിലാണ് ഇതു സംബന്ധിച്ച ധാരണ രൂപപ്പെട്ടത്

കഴിഞ്ഞ നവംബര്‍ 13നായിരുന്നു സൂകിയെ മ്യാന്‍മര്‍ സര്‍ക്കാര്‍ വീട്ടുതടങ്കലില്‍ നിന്നു മോചിപ്പിച്ചത്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick