ഹോം » ലോകം » 

പാക്കിസ്ഥാനില്‍ യു.എസ് പൌരനെ തട്ടിക്കൊണ്ടുപോയി

August 13, 2011

ഇസ്ലാമബാദ്‌: പാക്കിസ്ഥാനിലെ ലാഹോറില്‍ ജോലി ചെയ്യുന്ന യു.എസ്‌ പൗരനെ തോക്കുധാരികളായ അക്രമികള്‍ തട്ടിക്കൊണ്ടു പോയി. പത്തോളം പേര്‍ ചേര്‍ന്നാണ്‌ യു.എസ്‌ പൗരനെ തട്ടിക്കൊണ്ടുപോയത്‌.

വിവരം അമേരിക്കന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്‌. കിഡ്‌നാപ്പിംഗ്‌ പാകിസ്ഥാനില്‍ ഇപ്പോള്‍ സ്ഥിരംസംഭവമായി മാറിയിരിക്കുകയാണ്‌. ചില ക്രിമിനല്‍ ഗ്രൂപ്പുകളാണ്‌ ഇതിന്‌ പിന്നിലെന്നാണ്‌ വിവരം. വന്‍ തുകയണ്‌ തട്ടിക്കൊണ്ടു പോയയാളെ വിട്ടുകൊടുക്കുന്നതിനായി ഇവര്‍ ആവശ്യപ്പെടുന്നത്‌.

തീവ്രവാദി ഗ്രൂപ്പുകള്‍ക്ക്‌ ഫണ്ടുണ്ടാക്കാനാണ്‌ ഇത്തരം തട്ടിക്കൊണ്ടു പോകലുകള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

Related News from Archive
Editor's Pick