ഹോം » വാര്‍ത്ത » 

നെഹ്‌റു ട്രോഫി ദേവാസ്‌ ചുണ്ടന്‌

August 13, 2011

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ദേവാസ്‌ ചുണ്ടന്‍ ഒന്നാമതെത്തി. കൊല്ലം ജീസസ്‌ ബോട്ട്‌ ക്ലബ്ബാണ്‌ ദേവാസ്‌ ചുണ്ടന്‍ തുഴഞ്ഞത്‌. കാരിച്ചാല്‍ ചുണ്ടനാണ്‌ രണ്ടാം സ്ഥാനം. മുട്ടേല്‍ കൈനക്കരി ചുണ്ടന്‍ മൂന്നാമതെത്തി.

സമീപകാലത്തെങ്ങും കാണാത്ത ആവേശമായിരുന്നു ഫൈനലില്‍. പകുതി ദൂരം പിന്നിട്ടപ്പോള്‍ മുട്ടാല്‍ കൈനകരിയാണ് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ അവസാന നിമിഷത്തെ കുതിപ്പില്‍ മുട്ടാല്‍ കൈനകരിയും കാരിച്ചാലും ദേവാസും അങ്ങനെ മൂന്നു വള്ളങ്ങള്‍ ഒപ്പത്തിനൊപ്പം മുന്നേറിയ കാഴ്ചയാണ് പുന്നമടക്കായലില്‍ കണ്ടത്. ഒടുവില്‍ റീപ്ലേയിലാണ് ദേവാസ് എന്ന ഉത്തരമുണ്ടായത്.

രണ്ടാം സ്ഥാനത്ത് ആരെന്ന് കണ്ടെത്താന്‍ പലതവണ റീപ്ലേ പരിശോധിക്കേണ്ടി വന്നു. ഈ വര്‍ഷത്തെ ചമ്പക്കുളം മൂലം വള്ളംകളിയിലും ദേവാസ് ചുണ്ടന്‍ കിരീടം നേടിയിരുന്നു. 19 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 59 കളിയോടങ്ങളാണ് ഇത്തവണ മാറ്റുരച്ചത്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick