ഹോം » പ്രാദേശികം » കണ്ണൂര്‍ » 

നായയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ മധ്യവയസ്കനെ ഫയര്‍ഫോഴ്സ്‌ രക്ഷപ്പെടുത്തി

August 13, 2011

ചെറുപുഴ: നായയെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങിയ മധ്യവയസ്കന്‍ കിണറ്റില്‍ കുടുങ്ങി. പാടിയോട്ട്ചാല്‍ പട്ടുവം റോഡിലെ 65 അടിയോളം താഴ്ചയുള്ള കിണറ്റിലിറങ്ങിയ ഇളയിടത്ത്‌ ഗോവിന്ദ (59)നാണ്‌ ദേഹാസ്വാസ്ഥ്യം മൂലം കിണറ്റിലകപ്പെട്ടത്‌. അസിസ്റ്റണ്റ്റ്‌ സ്റ്റേഷന്‍മാസ്റ്റര്‍ ടി.ബി.രാമകൃഷ്ണണ്റ്റെ നേതൃത്വത്തില്‍ പെരിങ്ങോത്ത്‌ നിന്നെത്തിയ ഫയര്‍ഫോഴ്സ്‌ സംഘമാണ്‌ നാട്ടുകാരുടെ സഹായത്തോടെ ഗോവിന്ദനെ കരക്കെത്തിച്ചത്‌.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick